പച്ചക്കറി വിലവർദ്ധന പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ "തക്കാളി വണ്ടി" നടപ്പിലാക്കുന്നു. വില കൂടിയ പച്ചക്കറികൾ വില കുറച്ചും മറ്റു പച്ചക്കറികൾ സാധാരണ വിലയിലും വിൽപ്പന നടത്തുന്നതാണ്.
താനൂർ ബ്ലോക്കിൽ ഡിസംബർ 27 ( തിങ്കളാഴ്ച) രാവിലെ 10.00 മണി മുതൽ രാത്രി 7:30 വരെ ഒരു തക്കാളി വണ്ടി താനൂർ കൃഷിഭവൻ്റെ നേതൃത്വത്തിൽ താനൂർ മുനിസിപ്പാലിറ്റി ജംഗ്ഷനിലും മറ്റൊരു തക്കാളി വണ്ടി പൊൻ മുണ്ടം കൃഷിഭവൻ്റ നേതൃത്വത്തിൽ വൈലത്തൂർ ടൗണിലുമായി ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ള ഉപഭോക്താക്കൾക്ക് ഗുണമേൻമയുള്ള പച്ചക്കറികൾ ന്യായ വിലക്ക് വാങ്ങാവുന്നതാണ്.