കേരള സംസ്ഥാന പേരെന്റ്സ് ടീച്ചേഴ്സ് അസോസിയേഷന്റെ ആറാമത് വാർഷികാഘോഷവും വിദ്യാഭ്യാസ അവാർഡ് മേളയും സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി പ്രൊഫ. ആർ. ബിന്ദു നിർവഹിച്ചു.
ഗുരുശ്രേഷ്ഠ പുരസ്‌കാര സമർപ്പണം ശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട് നിർവഹിച്ചു. കർമ്മശ്രേഷ്ഠ പുരസ്‌കാരസമർപ്പണവും, മാതൃക അദ്ധ്യാപക പുരസ്‌കാര സമർപ്പണവും മന്ത്രി പ്രൊഫ. ആർ. ബിന്ദു നിർവഹിച്ചു.
( സംസ്ഥാന പി.ടി.എ അധ്യാപക അവാർഡ് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവിൽ നിന്ന് കെ.എച്ച് .എം.എച്ച്.എസ്.എസ്.ആലത്തിയൂരിലെ കൊമേഴ്സ് അധ്യാപകൻ പ്രവീൺ എ.സി സ്വീകരിക്കുന്നു )
സംസ്ഥാന പി.ടി.എ അധ്യാപക അവാർഡ് ബഹു. ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ. ആർ.ബിന്ദുവിൽ നിന്ന് കെ.എച്ച് .എം.എച്ച്.എസ്.എസ്.ആലത്തിയൂരിലെ കൊമേഴ്സ് അധ്യാപകൻ പ്രവീൺ എ.സി സ്വീകരിക്കുന്നു. സംസ്ഥാന ജനറൽ സെക്രട്ടറി കെ. എം. ജയപ്രകാശ് സ്വാഗതവും, പുരസ്‌കാര ജേതാക്കളെ പരിചയപ്പെടുത്തലും നടത്തി.
പ്രസിഡന്റ് കെ. പി. രാധാകൃഷ്ണൻ അധ്യക്ഷനായി.
സിനിമാ താരം കുമാരി കാർത്തിക വെള്ളത്തേരി മുഖ്യാഥിതിയായി. തൃശൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ രാജശ്രീ ഗോപൻ വിദ്യാർത്ഥികൾക്ക് സമ്മാനദാനം നിർവഹിച്ചു.
കൗൺസിലർ പൂർണിമ സുരേഷ്, സംസ്ഥാനവൈസ് പ്രസിഡന്റ് എൻ. രാജഗോപാൽ, തൃശൂർ ജില്ലാ പ്രസിഡന്റ് എം രാമദാസ്, ജനറൽ സെക്രട്ടറി പി. എൻ. കൃഷ്ണൻകുട്ടി എന്നിവർ അനുമോദനമർപ്പിച്ചു.
സംഘാടകസമിതി ജനറൽ കൺവീനർ ശരത് ചന്ദ്രൻ മച്ചിങ്ങൽ നന്ദി പറഞ്ഞു