പൊന്നാനി: സംസ്ഥാന കോൺഗ്രസ് കമ്മിറ്റിയുടെ സെമി കേഡറിൻ്റെ ഭാഗമായി നടത്തുന്ന സി യു സി രൂപീകരണവും, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ പാർട്ടിയായ ഇന്ത്യൻ നാഷണൽ കോൺഗ്രസിൻ്റെ  137-)o  ജന്മദിനവും ഈഴുവത്തിരുത്തി കുട്ടാട് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.


60 വർഷം മുൻപ്  മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടും മണ്ഡലം  കോൺഗ്രസ് ഭാരവാഹിയും ആയിരുന്ന 85  വയസ്സ് പ്രായമുള്ള  തലമുതിർന്ന  കോലത്ത് ബാലൻ നായർ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. പി കുമാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.ബ്ലോക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ, കുറ്റിരി ഗണേശൻ, കെ അബ്ദുൽ അസീസ്, പാലനാട് സദാനന്ദൻ, പി മുത്തുരാജ്, കെ വി ബഷീർ, കെ റിയാസ്, കെ പി ചന്ദ്രൻ,കെ സലി,  യു ജലീൽ,സി വേലായുധൻ,പി പപ്പൻ എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post Next Post

Whatsapp news grup