തിരൂരങ്ങാടി: കു​ഞ്ഞ​ൻ കോ​ഴി​മു​ട്ട​ക​ൾ കൗ​തു​ക​മാ​വു​ന്നു. എ.​ആ​ർ.ന​ഗ​ർ പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നാം വാ​ർ​ഡ് പു​ക​യൂ​ർ അ​ങ്ങാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന പു​തി​യ​പ​റ​മ്പ​ൻ വീ​ട്ടി​ൽ സ​മ​ദി‍െൻറ വീ​ട്ടി​ലാ​ണ് കു​ഞ്ഞ​ൻ കോ​ഴി​മു​ട്ട. അ​ഞ്ചു വ​ർ​ഷ​ത്തോ​ള​മാ​യി വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​ട​ൻ കോ​ഴി ഈ ​പ്രാ​വ​ശ്യം ഇ​ട്ട​ത് മുന്തി​രി​യോ​ളം വ​ലി​പ്പ​മു​ള്ള കോ​ഴി​മു​ട്ട​ക​ൾ. 

എ​ല്ലാ പ്രാ​വ​ശ്യ​വും സാ​ധാ​ര​ണ വ​ലി​പ്പ​മു​ള്ള മു​ട്ട​യാ​ണ് കോ​ഴി​യി​ൽ​നി​ന്ന് ല​ഭി​ക്കാ​റ്. ഇ​പ്രാ​വ​ശ്യ​മാ​ണ് കൗ​തു​ക​മാ​യി കു​ഞ്ഞ​ൻ കോ​ഴി​മു​ട്ട ല​ഭി​ച്ച​ത്. വീ​ട്ടാ​വ​ശ്യ​ത്തി​ന് വ​ള​ർ​ത്തു​ന്ന അ​ഞ്ച്കോ​ഴി​ക​ളി​ൽ ഒ​ന്നാണ് ഇ​പ്പോ​ൾ ഈ ​രീ​തി​യി​ൽ കു​ഞ്ഞ​ൻ മു​ട്ട​യി​ടു​ന്ന​ത്.മ​റ്റു കോ​ഴി​ക​ളി​ൽ നി​ന്നും സാ​ധാ​ര​ണ മു​ട്ട​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് സ​മ​ദ് പ​റ​ഞ്ഞു

കോ​ഴി ഒ​മ്പ​ത് മു​ട്ട​ക​ൾ ഇ​ട്ടെ​ങ്കി​ലും നാ​ല് മു​ട്ട​ക​ൾ കാ​ക്ക​ൾ ന​ശി​പ്പി​ച്ചു.അ​ഞ്ചെ​ണ്ണം വീ​ട്ടു​ട​മ സൂ​ക്ഷി​ച്ച് വെ​ച്ചി​ട്ടു​ണ്ട്.കോ​ഴി​ക​ൾ​ക്ക് വീ​ട്ടി​ലെ സാ​ധാ​ര​ണ ഭ​ക്ഷ​ണ​മാ​ണ് ന​ൽ​കു​ന്ന​ത്.കി​ട്ടി​യ കു​ഞ്ഞ​ൻ മു​ട്ട​ക​ളെ​ല്ലാം കാ​ണാ​ൻ നി​ര​വ​ധി ആ​ളു​ക​ളാ​ണ് സ​മ​ദി‍െൻറ വീ​ട്ടി​ൽവ​രു​ന്ന​ത്.സോ​ഷ്യ​ൽ മീ​ഡി​യ​ക​ളി​ലും കു​ഞ്ഞ​ൻ കോ​ഴി​മു​ട്ട​ക​ൾ വൈ​റ​ലാ​യി​ട്ടു​ണ്ട്

Previous Post Next Post

Whatsapp news grup