തിരൂർ: പച്ചക്കറി വിലവർദ്ധന പിടിച്ചുനിർത്തുന്നതിന്റെ ഭാഗമായി കൃഷി വകുപ്പിന്റെ നേതൃത്വത്തിൽ കേരള സർക്കാർ "തക്കാളി വണ്ടി" നടപ്പിലാക്കുന്നു. വില കൂടിയ പച്ചക്കറികൾ വില കുറച്ചും മറ്റു പച്ചക്കറികൾ സാധാരണ വിലയിലും വിൽപ്പന നടത്തുന്നതാണ്. 2021 ഡിസംബർ 17മുതൽ ജനുവരി 1 വരെ മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ തക്കാളി വണ്ടി വിൽപ്പന നടത്തുന്നതാണ്. തിരൂർ ബ്ലോക്കിൽ ഡിസംബർ 28 (ചൊവ്വാഴ്ച) രാവിലെ 10 മുതൽ രാത്രി 7:30 വരെ ഒരു തക്കാളി വണ്ടി BP അങ്ങാടി ജാറം മൈതാനിയുലും രണ്ടാമത്തെ വണ്ടി ചമ്രവട്ടം പരിസരത്തും ഉണ്ടായിരിക്കുന്നതാണ്.
BP അങ്ങാടിയിലുള്ള തക്കാളിവണ്ടിയുടെ ഉൽഘാടനം തലക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. പുഷ്‌പ്പ പി രാവിലെ 9 മണിക്ക് നിർവഹിക്കുന്നതാണ്. ചമ്രവട്ടത്തുള്ള തക്കാളി വണ്ടിയുടെ ഉൽഘാടനം വാർഡ് മെമ്പർ ശ്രീമതി ലൈല യുടെ അദ്ധ്യക്ഷതയിലും വൈസ് പ്രസിഡന്റ് ശ്രീ. അബ്ദുൾ ഫുക്കാർ എന്നിവരുടെ സാനിധ്യത്തിലും തൃപ്രങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ശാലിനി. വി രാവിലെ 10 മണിക്ക് നിർവഹിക്കുന്നതാണ്. ആവിശ്യമുള്ള ഉപഭോക്ക്താക്കൾക്ക് വാങ്ങാവുന്നതാണ്. പങ്കെടുക്കുക വിജയിപ്പിക്കു എന്ന് കൃഷി അസിസ്റ്റന്റ് ഡയറക്ടർ