പുത്തനത്താണി  തിരൂർ  റോഡിൽ തുവ്വക്കാട് വെച്ച് ഇന്ന് രാവിലെ നടന്ന വാഹനാപകടത്തിൽ പരിക്ക് പറ്റിയ കുട്ടിയെ സമയോചിതമായ ഇടപെടലിലൂടെ രക്ഷകരായി മാറിയ പ്രണയ എന്ന വിദ്യാർത്ഥിയെയും തളികപ്പറമ്പിൽ അബ്ദുള്ള എന്നവരെയും തുവ്വക്കാട്  ടൗൺ  മുസ്‌ലിം ലീഗ് കമ്മറ്റി ആദരിച്ചു...

അപകടസ്ഥലങ്ങളിൽ മണിക്കൂറുകളോളം ആരും  തിരിഞ്ഞുനോക്കാതെ നിരവധി   ജീവനുകൾ വരെ പൊലിഞ്ഞുപോകുന്ന കാലത്ത് സമൂഹത്തിന് മാതൃകയാവുകയാണ്  പ്രണയയും അബ്ദുള്ളയും.

വിവരമറിഞ്ഞെത്തിയ സ്ഥലം എം എൽ എ കുറുക്കോളി മുയ്തീൻ സാഹിബിൻ്റെ നേതൃത്വത്തിലാണ് ഇവരെ രണ്ട് പേരേയും ആദരിച്ചത്.

യൂത്ത്ലീഗ് ഭാരവാഹികളായ തിരുത്തി ഇബ്രാഹിം ,റഹീം മാനു യൂസുഫുട്ടി എം., നവാസ് പി സി, നിരപ്പിൽ മുസ്തഫ, സി.കെ സൈനുദ്ധീൻ ,ടി.പി അബ്ദുൽ കരീം എന്നിവർ പങ്കെടുത്തു.

Previous Post Next Post

Whatsapp news grup