മലപ്പുറം: പൊന്നാനി ചാവക്കാട് ദേശീയപാതയില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസ്സിന്റെ ചില്ല് തകര്‍ന്ന് മൂന്ന് പേര്‍ക്ക് പരിക്കേറ്റു. പുതുപൊന്നാനി ഹാജിയാര്‍ സ്‌കൂളിന് സമീപത്ത് വെച്ചാണ് പൊന്നാനി ഡിപ്പോയിലെ കെഎല്‍ 15 9566 എന്ന കെ.എസ്.ആര്‍.ടി.സി ബസ്സിന്റെ മുന്‍വശത്തെ ചില്ല് തകര്‍ന്നുവീണ് അപകടം ഉണ്ടായത്.
അപകടത്തില്‍ പരിക്കേറ്റ അനില്‍കുമാര്‍ (45) എന്നയാളെ പൊന്നാനി താലൂക്ക് ആശുപപത്രിയിലും തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി പൊന്നാനിയില്‍ നിന്നും കൊണ്ടുപോയി. മറ്റു രണ്ടുപേരുടെ പേരുവിവരങ്ങള്‍ ലഭ്യമായിട്ടില്ല.