തിരൂർ: വിലക്കയറ്റം തടയാൻ തിരൂരിലെ വ്യാപാരമേഖലയിൽ പരിശോധന നടത്തി. റവന്യൂ,ലീഗൽ മെട്രോളജി സിവിൽ സപ്ലൈ, ഫുഡ്സേഫ്റ്റി വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത മിന്നൽ പരിശോധന ഇന്ന് രാവിലെ 8മണിയോടെ ആരംഭിച്ചത്. ക്രമക്കേട് കണ്ടെത്തിയ നിരവധി കടകൾക്ക് നോട്ടീസ് നൽകി.

മത്സ്യ മാർക്കറ്റ് പച്ചക്കറി മാർക്കറ്റ് മറ്റ് പലചരക്ക് കടകൾ എന്നിവിടങ്ങളിലാണ്  പരിശോധന നടന്നത് , തിരൂർ സപ്ലൈ ഓഫീസർ ജോർജ് കെ സാമുവൽ പൊന്നാനി സപ്ലൈ ഓഫീസർ കെ സി മനോജ് കുമാർ വി വി രാജേഷ് ലീഗൽ മെട്രോളജി ഇൻസ്പെക്ടർ എം ജി ഉമവിപിൻ വിൻദ്ധ്യ എ.എം അബ്ദുറസാഖ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത് ക്രമക്കേട് കണ്ടെത്തിയ നിരവധി കടകൾക്ക് പിഴയിട്ടു ബുധനാഴ്ച ആരംഭിച്ച പരിശോധന വെള്ളിയാഴ്ച വരെ തുടരും.


Previous Post Next Post

Whatsapp news grup