കുറ്റിപ്പുറം : ഇരിമ്പിളിയം മങ്കേരിയില്‍ ഭാരതപുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട വിദ്യാർത്ഥി മരിച്ചു. കുറ്റിപ്പുറം കൂരട സ്വദേശി അയ്യങ്കോട്ടില്‍ സുന്ദരൻ്റെ മകൻ അമല്‍ കൃഷ്ണ(11)യാണ് മരിച്ചത്. തവനൂർ കെ.എം.ജി.യു.പി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ ബന്ധുക്കള്‍ക്കൊപ്പം പുഴയില്‍ കുളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. സഹോദരിയായ ആര്യനന്ദ ഒഴുക്കില്‍പ്പെട്ടെങ്കിലും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു

Previous Post Next Post

Whatsapp news grup