അബൂദബി: ചൂടുവെള്ളം വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തിരൂർ സ്വദേശി അബൂദബിയിൽ മരിച്ചു. മലപ്പുറം തിരൂർ കടുങ്ങാത്തുണ്ട് മയ്യരിച്ചിറ കോറാടൻ സൈതലവി (48) ആണ് മരിച്ചത്.
അബൂദബിയിലെ പവർ സ്റ്റേഷനിൽ ജോലിക്കാരനായിരുന്ന സൈതലവിക്ക് 21നാണ് പൊള്ളലേറ്റത്.പവർ സ്റ്റേഷനിലെ വാട്ടർ ഹീറ്ററിലെ തിളച്ച വെള്ളം ദേഹത്ത് വീണതിനെ തുടർന്ന് അഞ്ച് ദിവസമായി ചികിത്സയിലായിരുന്നു.ഞായറാഴ്ചയാണ് മരിച്ചത്
പരേതനായ കോറാടൻ മുഹമ്മദ് കുട്ടിയുടെയും നഫീസയുടെയും മകനാണ്.ഭാര്യ: ഷംസിയ.മക്കൾ: മക്കൾ മുഹമ്മദ് സലീക്ക്, ഫസ്‌ന, സന.ബനിയാസ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകാനുള്ള ശ്രമത്തിലാണെന്ന് ബന്ധുക്കൾ പറഞ്ഞു.