തിരൂർ:റോഡരികില്‍ നിന്നു വീണു കിട്ടിയ പണവും മറ്റു രേഖകളും അടക്കിയ പേയ്സ് അധ്യാപകൻ തിരച്ചു നൽകി. പഠനത്തോട് കൂടി ഉപജീവന മാർഗം തേടുന്ന ഉടമ മംഗലം കവഞ്ചേരി നന്ദകിഷോറിന് തിരിച്ചു കിട്ടിയത് തൻ്റെ ജോലി സംബന്ധമായ രേഖകളും സ്വപ്നങ്ങളും.
ഇന്ന് രാവിലെ തിരൂർ ജില്ലാ ആശുപത്രിയിലേക്ക് രോഗിയുമായി വന്ന ഓട്ടോ ഡ്രൈവർ തിരൂരിൽ നിന്നും പെട്രോൾ അടിച്ച് പൈസ കൊടുക്കാൻ പേഴ്സ് നോക്കിയപ്പോഴാണ് പേഴ്സ് നഷ്ടപ്പെട്ട വിവരം മനസിലാക്കിയത്' പിന്നീട് യാത്ര ചെയ്ത വഴിയിലും തിരൂർ ജില്ലാ അശുപത്രിയിൽ എത്തിയും പേഴ്സ് തിരഞ്ഞപ്പോൾ കണ്ടെത്താൻ കഴിഞ്ഞില്ല. പഠനവും ജോലിയും സംബന്ധമായ വിവിധ രേഖകളും തിരിച്ച് കിട്ടിയ സന്തോഷത്തിലാണ് നന്ദകിഷോർ .
പേഴ്സ് വഴിയിൽ നിന്ന് കിട്ടിയ മംഗലം വള്ളത്തോൾ എ.യു.പി സ്കൂളിലെ അധ്യാപകൻ കെ.പി നസീബ്. പേഴ്സിലെ അഡ്രസ്സിലുള്ള നന്ദകിഷോറിനെ കണ്ടെത്താൻ ശ്രമിക്കുകയും തുടർന്ന് വള്ളത്തോൾ എ യു പി സ്കൂളിലെ പ്രധാനാധ്യാപകൻ്റെ സാന്നിധ്യത്തിൽ തിരിച്ചേൽപിക്കുകയും ചെയ്തു. മാതൃക പ്രവർത്തനത്തിന് പ്രധാനാധ്യാപകനും സഹാധ്യാപകരും അഭിനന്ദിച്ചു.