മലപ്പുറം : പ്രാചീന സമ്ബ്രദായത്തിലുള്ള സര്‍വേ രീതികളില്‍ നിന്ന് മാറി കൂടുതല്‍ കൃത്യതയോടും ചുരുങ്ങിയ സമയത്തിനുള്ളിലും ഭൂരേഖകള്‍ തയാറാക്കുന്നതിനായി അത്യാധുനിക സര്‍വേ സംവിധാനമായ ഡ്രോണ്‍ സര്‍വേയ്ക്ക് ജില്ലയില്‍ നടപടികളായി.
ഇതിന്റെ ഭാഗമായി ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജീവനക്കാര്‍ക്കായി ഏകദിന ശില്‍പ്പശാല നടത്തി. പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജില്ലാകളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അദ്ധ്യക്ഷനായി. ജില്ലയില്‍ ഡ്രോണ്‍ സര്‍വേ ജനുവരി 19ന് ആരംഭിയ്ക്കും.
ഡ്രോണ്‍ സര്‍വേ ഫീല്‍ഡ് ജോലികള്‍ക്കായി തിരൂര്‍ താലൂക്കിലെ പെരുമണ്ണ, ആതവനാട്, അനന്താവൂര്‍ എന്നീ വില്ലേജുകളിലും ഏറനാട് താലൂക്കിലെ മലപ്പുറം നഗരസഭയിലെ മലപ്പുറം വില്ലേജുമാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
സംസ്ഥാനത്താകെ 200 വില്ലേജുകളിലും ജില്ലയില്‍ 18 വില്ലേജുകളിലുമാണ് അത്യാധുനിക രീതിയിലുള്ള സര്‍വേ നടത്തുന്നത്. നാലര വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്തെ ശേഷിക്കുന്ന 1550 വില്ലേജുകളില്‍ റീസര്‍വെ പൂര്‍ത്തീകരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.