അബൂദബി: ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടിയുണ്ടായ അപകടത്തില്‍ മലപ്പുറം സ്വദേശി അബൂദബിയില്‍ മരിച്ചു. മലപ്പുറം വേങ്ങര ചുള്ളിപ്പറമ്ബ് പുലരിയിലെ പറങ്ങോടത്ത് മുഹമ്മദ് ഹാജിയുടെ മകന്‍ അബ്ദുല്‍ ലത്തീഫ് (49) ആണ് മരിച്ചത്.
വ്യാഴാഴ്ച രാത്രിയാണ് അപകടം. അബൂദബിക്ക് അടുത്ത് അല്‍ ഫയയിലെ ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരുന്നു.
ഭക്ഷണാവശിഷ്ടങ്ങള്‍ ഒഴിവാക്കുന്ന പണികള്‍ക്കിടെ പിന്നോട്ടെടുത്ത ഫോര്‍ക്ക് ലിഫ്റ്റ് ദേഹത്ത് തട്ടിയാണ് അപകടമുണ്ടായത്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. മാതാവ്: പരേതയായ പാത്തുമ്മു. ഭാര്യ: മൈമൂനത്ത്. മക്കള്‍: റിയാസ് അസ്ലം, നജീബ, റഫീഹ്, റബീഹ്. മരുമകന്‍: ആശിഖ്