ന്യൂഡല്‍ഹി: അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമ്മീഷന്‍. ഏഴുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടത്തുക. ആദ്യഘട്ട തെരഞ്ഞെടുപ്പ് ഫെബ്രുവരി പത്തിന് നടത്തും. രണ്ടാംഘട്ടം ഫെബ്രുവരി പതിനാലിനും മൂന്നാംഘട്ടം ഫെബ്രുവരി 20നും നാലാംഘട്ടം ഫെബ്രുവരി 23നും നടക്കും. അഞ്ചാംഘട്ടം ഫെബ്രുവരി 27നും ആറാംഘട്ടം മാര്‍ച്ച്‌ മൂന്നിനും ഏഴാംഘട്ടം മാര്‍ച്ച്‌ ഏഴിനും നടക്കും. മാര്‍ച്ച്‌ പത്തിന് ഫലമറിയാം.

ഒന്നാംഘട്ടത്തില്‍ യു.പിയില്‍ മാത്രമായിരിക്കും തെര​ഞ്ഞെടുപ്പ്. രണ്ടാംഘട്ടത്തില്‍ യു.പി, ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നിങ്ങനെയും മൂന്നും നാലും ഏഴും ഘട്ടങ്ങളില്‍ യു.പി മാത്രവും അഞ്ച്, ആറ് ഘട്ടങ്ങളില്‍ യു.പിയിലും മണിപ്പൂരിലും തെരഞ്ഞെടുപ്പ് നടക്കും.

യു.പിയില്‍ ഏഴു ഘട്ടങ്ങളായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരി പത്തിന് തുടങ്ങി മാര്‍ച്ച്‌ ഏഴിന് അവസാനിക്കും. ഫെബ്രുവരി 14 രണ്ടാം ഘട്ടത്തില്‍ ഉത്തരാഖണ്ഡ്, ഗോവ, പഞ്ചാബ് എന്നിവിടങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കും. അഞ്ചും ആറും ഘട്ടത്തില്‍ മണിപ്പൂരിലും തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഒമിക്രോണ്‍ വ്യാപനത്തി​ന്‍റെ പശ്ചാത്തലത്തില്‍ പുതിയ കര്‍ശന നിയന്ത്രണങ്ങളോടെയാണ് തെരഞ്ഞെടുപ്പ് നടത്തുക. പോളിങ് ഉദ്യോഗസ്ഥര്‍ രണ്ടുഡോസ് വാക്സിന്‍ നിര്‍ബന്ധമാ​യും എടുക്കണം. കോവിഡ് സാഹചര്യം വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

വോട്ട് ചെയ്യാനുള്ള സമയം ഒരു മണിക്കൂര്‍ കൂട്ടി. തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ റോഡ് ​ഷോ, പദയാത്ര, റാലികള്‍ എന്നിവക്ക് ജനുവരി 15 വരെ നിയന്ത്രണമുണ്ടാകും. വെര്‍ച്വല്‍ കാമ്ബയിന്‍ നടത്തണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

ഉത്തര്‍​പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ അഞ്ച് സംസ്ഥാനങ്ങളിലെ 690 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുക. 18.34 കോടി വോട്ടര്‍മാരാണുള്ളത്. 24.9ലക്ഷമാണ് പുതിയ​ വോട്ടര്‍മാരുടെ എണ്ണം. ഇതില്‍ 11.4 ശതമാനം സ്ത്രീകളാണ്. പോളിങ് സ്റ്റേഷനുകളുടെ എണ്ണം 16 ശതമാനം വര്‍ധിപ്പിക്കും. 15368 പോളിങ് സ്റ്റേഷനുകളാണുള്ളത്. ഒരു ബൂത്തില്‍ പരമാവധി 1250 വോട്ടര്‍മാര്‍ മാത്രമാകും. കോവിഡ് രോഗികള്‍ക്കും 80 കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടുകള്‍ അനുവദിക്കും. നാമനിര്‍ദേശപത്രിക ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ അനുവദിക്കും. ഒരുലക്ഷം ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.

സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം. മൂന്ന് സംസ്ഥാനങ്ങളില്‍ പ്രചാരണ ചെലവ് 40 ലക്ഷം വരെയാണ്. മണിപ്പൂരിലും ഗോവയിലും തെരഞ്ഞെടുപ്പ് ചെലവ് 28 ലക്ഷമായി തുടരും.

ജനങ്ങള്‍ക്ക് പരാതി അറിയാക്കാവുന്ന സി -വിജില്‍ ആപ് തയാറാക്കി. ഇതുവഴി ചട്ടലംഘനങ്ങള്‍ ജനങ്ങള്‍ക്ക് നേരിട്ട് അറിയിക്കാം. ഫോട്ടോ എടുത്ത് നല്‍കാനും കഴിയും.

403 നിയമസഭ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശാണ് തെരഞ്ഞെടുപ്പ് നടക്കുന്ന ഏറ്റവും വലിയ സംസ്ഥാനം. ശ്രദ്ധേയമായ സംസ്ഥാനവും ഇതുതന്നെ. യു.പിയില്‍ ഉള്‍പ്പെടെ പ്രചാരണ രംഗത്ത് സജീവമാണ് പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികള്‍. ഉത്തര്‍​പ്രദേശില്‍ വിര്‍ച്വല്‍ റാലികളും ഓണ്‍ലൈന്‍ പ്രചാരണവും വ്യാപിപ്പിക്കാനാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ തീരുമാനം. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന നാലു സംസ്ഥാനങ്ങളില്‍ ബി.ജെ.പിയാണ് അധികാരത്തില്‍. പഞ്ചാബില്‍ കോണ്‍​ഗ്രസും


Previous Post Next Post

Whatsapp news grup