60 വയസ്സിനു മുകളിലുള്ള വയോജനങ്ങള്‍ക്കായി മാത്രം 10 സ്പെഷാലിറ്റി ബെഡുകളും പ്രത്യേകം തെറപ്പിസ്റ്റുകളും കെയര്‍ ടേക്കറും അടങ്ങുന്നതാണ് പുതിയ ബ്ലോക്ക്.
ഇതില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കുമായി അഞ്ച് ബെഡുകള്‍ വീതമുള്ള പ്രത്യേക വാര്‍ഡുകളാണ് സജ്ജീകരിച്ചത്. വയോജനങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ് ത അഡ്ജസ്റ്റബിള് ബെഡുകളാണിത്.
ജില്ലയെ സമ്ബൂര്‍ണ വയോ സൗഹൃദ ജില്ലയാക്കുക എന്ന ലക്ഷ്യത്തോടെയാണ് വയോജനങ്ങള്‍ക്ക് മികച്ച ആയുര്‍വേദ ചികിത്സ നല്‍കാനായി പ്രത്യേക ബ്ലോക്ക് തന്നെ സജ്ജമാക്കിയത്. വാര്‍ധക്യ അസുഖങ്ങള്‍, ജീവിത ശൈലീ രോഗങ്ങള്‍, വാത സംബന്ധമായ പ്രയാസങ്ങള്‍ തുടങ്ങി വയോജനങ്ങളെ ബാധിക്കുന്ന എല്ലാതരം അസുഖങ്ങള്‍ക്കും മികച്ച ആയുര്‍വേദ ചികിത്സ പുതിയ ജറിയാട്രിക് ബ്ലോക്കില്‍ ഒരുക്കിയിട്ടുണ്ട്.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ, വൈസ് പ്രസിഡന്റ് ഇസ്മായില്‍ മൂത്തേടം, സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, വളവന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.സി. നജ്മത്, ജില്ല പഞ്ചായത്ത് അംഗങ്ങളായ ശ്രീദേവി പ്രാക്കുന്ന്, മൂര്‍ക്കത് ഹംസ മാസ്റ്റര്‍, എ.പി. സബാഹ്, വി.കെ.എം. ഷാഫി, ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.സി. അഷ്റഫ്, ആശുപത്രി സൂപ്രണ്ട് ഡോ. ആശ, ഡോ. കബീര്‍ എന്നിവര്‍ സംസാരിച്ചു.