വെട്ടം: സംസ്ഥാന വ്യാപകമായും മലബാർ ജില്ലകളിൽ വിശേഷിച്ചും മാസങ്ങളായി തുടരുന്ന ഇലക്ട്രിക് പോസ്റ്റ് ക്ഷാമം പരിഹരിക്കണമെന്ന് വെൽഫെയർ പാർട്ടി വെട്ടം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. പുതിയ കണക്ഷനും ലൈൻ മാറ്റുന്നതിനുമൊക്കെ ആയിരക്കണക്കിന് അപേക്ഷകളാണ് കെ എസ് ഇ ബി ഓഫീസുകളിൽ കെട്ടിക്കിടക്കുന്നത്.
ഉന്നതങ്ങളിൽ നടക്കുന്ന വൻ അഴിമതിയുടെ ഭാഗമായാണ് ഇത്രയും ക്ഷാമമെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. വൈദ്യുതി കണക്ഷന് വേണ്ടി ഒരു പോസ്റ്റ് പോലും ലഭ്യമാക്കാൻ കഴിയാത്തവരാണ് കെ റെയിലിനായി മുറവിളി കൂട്ടുന്നത്. അടിയന്തിരമായി ഇലക്ട്രിക് പോസ്റ്റ് ക്ഷാമം പരിഹരിച്ചില്ലെങ്കിൽ ജനകീയ സമരത്തിന് പാർട്ടി നേതൃത്വം കൊടുക്കുമെന്ന് യോഗം മുന്നറിയിപ്പ് നൽകി.
യോഗത്തിൽ വെൽഫെയർ പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് കണ്ണമ്പലം മുഹമ്മദ്, അഫ്സൽ നവാസ് കെ പി, ശോഭ വെട്ടം, അബ്ദുൽ സലാം ഒ എ, സുബൈർ കുന്നത്ത്, സയ്താലികുട്ടി കൊട്ടേക്കാട്, ധന്യ ശശി, അബ്ദുൽ മജീദ് പച്ചാട്ടിരി, ഉസാമ വിദ്യാനഗർ, ഹംസ പുഴക്കര എന്നിവർ പ്രസംഗിച്ചു.