മലപ്പുറം: ഒരു കോടിയില്‍അധികം വിലവരുന്ന വരുന്ന ലഹരി വസ്തുക്കളുമായി രണ്ട് പേര്‍ അറസ്റ്റിലായി. പോരുര്‍ പട്ടണംകുണ്ട് വള്ളിയാമ്ബല്ലി വീട്ടില്‍ മുജീബ് റഹ്മാന്‍, കര്‍ണ്ണാടക സ്വദേശി സലാഹുദ്ദീന്‍ എന്നിവരാണ് മലപ്പുറം കാളികാവ് എക്സൈസിന്റെ പിടിയിലായത്. പോരൂര്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വച്ചാണ് ഇരുവരെയും പിടിയിലായത്. എക്സൈസ് ഉദ്യോഗസ്ഥരെക്കണ്ട് ഒപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ഓടി രക്ഷപ്പെടുകയും ചെയ്തു.

പിടിയിലായവരുടെ പക്കല്‍ നിന്നും 38 ഗ്രാം എംഡിഎംഎ, 121 ഗ്രാം കൊക്കെയ്ന്‍ എന്നിവ പിടികൂടി. മയക്കുമരുന്ന് കടത്താനായി ഉപയോഗിച്ച മൂന്ന് കാറുകളും പിടിച്ചെടുത്തിട്ടുണ്ട്. ബംഗളുരുവില്‍ നിന്നാണ് ലഹരി വസ്തുക്കള്‍ പട്ടണം കുണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ എത്തിച്ചത്. മലയോര മേഖലയിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാനാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്ന് പിടിയിലായവര്‍ ചോദ്യം ചെയ്യലില്‍ എക്സൈസ് ഉദ്യോഗസ്ഥരോട് സമ്മതിക്കുകയും ചെയ്തു.

നിരോധിത ലഹരി വസ്തുക്കള്‍ വില്‍പ്പനക്കായി കൈവശം വച്ച കേസുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. പ്രതികളുടെ ഫോണിലേക്ക് വന്ന മണി ട്രാന്‍സ്ഫര്‍ ഇടപാടുകള്‍ കേന്ദ്രീകരിച്ച്‌ അന്വേഷണം ഊര്‍ജിതമാക്കിയതായി കാളികാവ് എക്സൈസ് ഇന്‍സ്പെക്ടര്‍ വ്യക്തമാക്കി.


Previous Post Next Post

Whatsapp news grup