ചേലേമ്പ്ര: എട്ടും പത്തും പന്ത്രണ്ടും വയസ്സുള്ള 13 കുട്ടികള്‍ ചാലിയാര്‍ പുഴ നീന്തിക്കടന്നത് ആറ് മിനിറ്റ് കൊണ്ട്. ചേലേമ്പ്ര സിംഫിന്‍ അക്കാദമിയിലെ 13 കുട്ടികളാണ് ചാലിയാര്‍ പുഴ നീന്തി കടന്നത്. പെരുമണ്ണ ഭാഗത്ത് നിന്ന് നീന്തി വാഴയൂര്‍ മൂളപ്പുറം കടവില്‍ എത്തി. കാലിക്കറ്റ് യൂനിവേഴ്സിറ്റി നീന്തല്‍ കോച്ചും ഗോള്‍ഡ് മെഡല്‍ ജേതാവുമായ സൂര്യ സുരേന്ദ്രന് ഫ്ലാഗ് ഓഫ് ചെയ്തു.
മലപ്പുറം ജില്ല അക്വാറ്റിക്ക് ചാമ്ബ്യന്‍ഷിപ്പില്‍ കോച്ച് ഹാഷിര്‍ ചേലൂപ്പാടത്തിെന്റ നേതൃത്വത്തില്‍ അക്കാദമിയിലെ കുട്ടികള്‍ നേരത്തെ ജില്ല ചാമ്ബ്യന്മാരായിരുന്നു. ഹൃതു കൃഷ്ണന്, യദു കൃഷ്ണ, നബ്ബന്, മുഹമ്മദ് ഹിഷാം, നിരഞ്ജന്, അശ്വതി, ദേവിക, അനുഷ്ക, സ്വാതി കൃഷ്ണ, അജ്സല്‍, അഫ്സിന്, കൃഷ്ണേന്തു, ആനന്ദ് എന്നീ കുട്ടികളാണ് നീന്തല്‍ യജ്ഞത്തില്‍ പങ്കെടുത്തത്. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഹഫ്സത്ത് ബീവി, സിംഫിന്‍ അക്കാദമി ഭാരവാഹികളായ വി. സുരേഷ് , ജ്യോതിബസു, സി.പി. ഷബീറലി, കെ.ആര്. ശ്രീഹരി, പുരുഷോത്തമന്, ബാലകൃഷ്ണന് തുടങ്ങിയവര്‍ നേതൃത്വം നല്കി