ആലുവ : മത,ഭൗതിക വിദ്യാഭ്യാസ രംഗത്ത്  ഗുണപരമായ മാറ്റങ്ങൾ വരുത്തിക്കൊണ്ട് കുട്ടികളുടെ സ്വഭാവ സംസ്കരണത്തിൽ വിപ്ലവകരമായ ചലനങ്ങൾ സൃഷ്ടിക്കുന്ന പാഠ്യപദ്ധതിയാണ്  നിസാമിയ വിഭാവനം ചെയ്തിരിക്കുന്നതെന്ന് ജീലാനി സ്റ്റഡി സെന്റർ സംസ്ഥാന അധ്യക്ഷൻ ശൈഖ് അഹ്മദ് കബീർ സുൽത്താൻ പറഞ്ഞു  . പഠിച്ചു ജോലി നേടുക എന്നതിലുപരിയായി പഠിച്ചു  മനുഷ്യനാവുക എന്നതാണ്  നിസാമിയ വിദ്യാഭ്യാസ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യം. ഖുതുബുസ്സമാൻ ഡോ: ശൈഖ് യൂസുഫ് സുൽത്താൻ ശാഹ് ഖാദിരി ചിശ്തിയുടെ സ്വപ്നമായിരുന്നു നാടിനും വീടിനും  രാജ്യത്തിനും ജനങ്ങൾക്കും ഉപകരിക്കുന്ന തലമുറയെ വാർത്തെടുക്കുക എന്നത്.  

വിദ്യാഭ്യാസ വിപ്ലവത്തിലൂടെ അതിന്റെ സാക്ഷാൽക്കാരത്തിനു മുന്നിട്ടിറങ്ങിയ നാഇബെ ഖുതുബുസ്സമാൻ ഡോ:ശൈഖ് നിസാമുദ്ധീൻ സുൽത്താൻ ശാഹ് ഖാദിരി ചിശ്തിക്കു നേരിടേണ്ടി വന്നത്  സമാനതകളില്ലാത്ത  പ്രതിസന്ധികളും പ്രയാസങ്ങളുമായിരുന്നു. എല്ലാത്തിനെയും ക്ഷമാ പൂർവ്വം  അതിജീവിച്ചുകൊണ്ട്  പദ്ധതി യാഥാർഥ്യമാവുമ്പോൾ ഏറ്റവും അധികം സന്തോഷിക്കുന്നത്  ഖുതുബുസ്സമാൻ എന്ന മഹാ മനീഷി തന്നെയായിരിക്കും എന്ന്  ശൈഖ് അഹ്മദ് കബീർ സുൽത്താൻ  പറഞ്ഞു. പദ്ധതിയുടെ സ്വിച് ഓൺ കർമ്മം ശൈഖ് അഹ്മദ് കബീർ സുൽത്താൻ, അക്ബർ അലി സുൽത്താൻ, ഖമർ അലി സുൽത്താൻ എന്നിവർ സംയുക്തമായി നിർവഹിച്ചു.

ഉത്ഘാടന സമ്മേളനത്തിൽ അൻവർ സാദത് MLA മുഖ്യാഥിതിയായി സംബന്ധിച്ചു. ഖുതുബുസ്സമാന്റെ ഖലീഫ ശൈഖ് മുഹമ്മദ്‌ ഇസ്മായിൽ മുസ്‌ലിയാർ മുഖ്യ പ്രഭാഷണം നടത്തി. Advct. അജിത് കുമാർ, നൗഷാദ് പാറപ്പുറം, നഹാസ് കളപ്പുരക്കൽ, ബാബു കരിയാട്, ശരീഫ് ഹാജി  തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ജാബിർ ജീലാനി ഖിറാഅത്തും, അനസ് മുഹമ്മദ്‌ സ്വാഗതവും സിയാദ് പുറയാർ നന്ദിയും പറഞ്ഞു. വിദ്യാഭ്യാസസവും  ഭക്ഷണവും പൂർണ്ണമായും  സൗജന്യമായി നൽകുന്ന ബ്രഹത് പദ്ധതിയാണ്  നിസാമിയയിലൂടെ  ആലുവ ജീലാനി ട്രസ്റ്റ്‌ വിഭാവനം ചെയ്യുന്നത്

Previous Post Next Post

Whatsapp news grup