പൊന്നാനി: അർദ്ധ നഗ്ന ശരീരം പോലും ശക്തമായ സമരായുധമാക്കി ലോകരാഷ്ട്രങ്ങൾ ആരാധനയോടെ ബഹുമാനിക്കുന്ന  മഹാത്മാഗാന്ധിജിയുടെ  ചരമവാർഷികദിനം ഈഴുവത്തിരുത്തി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. പൊന്നാനി ചമ്രവട്ടം ജംഗ്ഷനിൽ സംഘടിപ്പിച്ച അനുസ്മരണ യോഗവും, പുഷപാർച്ചനയും പൊന്നാനി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡണ്ട് എ പവിത്രകുമാർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ പി നബീൽ അധ്യക്ഷത വഹിച്ചു. പ്രദീപ് കാട്ടിലായിൽ, സന്തോഷ് കടവനാട്, ഉസ്മാൻ തെയ്യങ്ങാട്, സി ജാഫർ, ആർ വി മുത്തു, സി സോമൻ, കെ ഫസലു, യു രവി എന്നിവർ പങ്കെടുത്തു സംസാരിച്ചു.

Previous Post Next Post

Whatsapp news grup