തിരൂർ: ജില്ലാ ആശുപത്രിയിൽ നിർമിത അവയവ കേന്ദ്രത്തിൽ 54 കൃത്രിമ അവയങ്ങളുടെ വിതരണം ബഹു: എം.പി,ഇ .ടി മുഹമ്മദ് ബഷീർ ഉൽഘാടനം നിർവഹിച്ചു. 2018 ൽ ആരംഭിച്ച കേന്ദ്രത്തിൽ ഇത് വരെ ഡോ. ജാവേദിൻ്റെ നേതൃത്വത്തിൽ എൺപതോളം അവയവങ്ങൾ നിർമ്മിക്കുകയും ചെയ്തു.
ചിലർ നേരിട്ടെത്തി അവയവങ്ങൾ സ്വീകരിക്കുകയും നേരിട്ടെത്താൻ കഴിയാത്തവർക്ക് വീട്ടിൽ എത്തിച്ചു നൽക്കുന്ന രീതിയിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് മഹത്തായ പരിപാടിക്ക് രൂപം നൽകിയത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് റഫീഖ, മറ്റു ജില്ലാ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മറ്റി അംഗങ്ങൾ, ഡോക്ടർമാർ , ആശുപത്രി ജീവനക്കാർ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. തുടർന്നും തിരൂരിൻ്റെ ജനപ്രതിനിധി എന്ന നിലക്ക് ഈ മഹത്തായ പരിപാടിക്ക് എല്ലാ പിന്തുണയും നൽകും.