ദേശീയ പാതയിൽ കാച്ചടിക്കും കരുമ്പിലിനും ഇടയിൽ നായ കുറുകെ ചാടിയതിനെ തുടർന്ന് ഓട്ടോ മറിഞ്ഞ് മൂന്നു പേർക്ക് പരിക്കേറ്റു . തിരൂർ വാണിയന്നൂർ സ്വദേശി അജിസൽ(16), അർഷാദ് (21) അബ്ദുൽ ഗഫൂർ (46) എന്നിവർക്കാണ് പരിക്കേറ്റത്. പരുക്കേറ്റവരെ തിരൂരങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
തിരൂർ ഇരിങ്ങാവൂരിൽ നിന്ന് എയർപോർട്ടിലേക്ക് പോകുന്നവരാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനത്തിന് ആക്സിഡൻറ് റസ്ക്യൂ ടീമും നാട്ടുകാരും നേതൃത്വം