കൊച്ചി: മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കാന്‍ കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍. കോട്ടയം അതിരമ്ബുഴ യൂണിവേഴ്സിറ്റി കാമ്ബസിലെ സെക്ഷന്‍ അസിസ്റ്റന്റ് സി ജെ എല്‍സിയാണ് വിജിലന്‍സ് പിടിയിലായത്. എംബിഎ മാര്‍ക്ക് ലിസ്റ്റ്, പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവ നല്‍കാന്‍ ആവശ്യപ്പെട്ടത് ഒന്നരലക്ഷം രൂപയാണ് 

സര്‍വകലാശാല ഓഫീസില്‍ വച്ച്‌ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ജീവനക്കാരി അറസ്റ്റിലായത്. മാര്‍ക്ക് ലിസ്റ്റും സര്‍ട്ടിഫിക്കറ്റും ലഭിക്കുന്നതിനായി അപേക്ഷിച്ച പത്തനംതിട്ട സ്വദേശിയായ എംബിഎ വിദ്യാര്‍ഥിയില്‍ നിന്ന് സെക്ഷന്‍ അസിസ്റ്റന്റ് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു.

ഒന്നര ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. തുടര്‍ന്ന് വിദ്യാര്‍ഥിയില്‍ നിന്ന് ബാങ്ക് വഴി ഒന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. ബാക്കി തുകയില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വെച്ച്‌ വാങ്ങവെയാണ് ഇവര്‍ അറസ്റ്റിലായത്.

Previous Post Next Post

Whatsapp news grup