വള്ളിക്കുന്ന്: ഒമിക്രോണ്‍, കോവിഡ്, പകര്‍ച്ചപ്പനി എന്നിവ വര്‍ധിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഒരു പ്രതിരോധവും നടത്താതെ വള്ളിക്കുന്ന് പഞ്ചായത്ത് ഭരണസമിതി അനാസ്ഥ കാണിക്കുകയാണെന്ന് ആരോപിച്ച്‌ വള്ളിക്കുന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫിസിനു മുന്നില്‍ ധര്‍ണ നടത്തി. 

സംസ്ഥാന വൈസ് പ്രസിഡന്‍റ്​ റിയാസ് മുക്കോളി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ്​ സി. ഉണ്ണി മൊയ്തു അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റ്​ പി.

വീരേന്ദ്രകുമാര്‍, പഞ്ചായത്ത് മുന്‍ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ. ദാസന്‍, ടി. സന്തോഷ് കുമാര്‍, എം. അശോകന്‍, ഹരിദാസന്‍, അസീസ്, വി.ശശികുമാര്‍, റസാക്ക്, കെ. വേലായുധന്‍ കുട്ടി, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Previous Post Next Post

Whatsapp news grup