തിരൂരങ്ങാടി: കോവിഡ് മൂന്നാം തരംഗത്തിന്റെ ഭാഗമായി ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ജില്ലയിലെ ആരോഗ്യ വകുപ്പ്  പരിശോധന കർശനമാക്കിയതിനെ തുടർന്ന് ചെറുമുക്ക് ആമ്പൽ പാടത്ത് ആമ്പൽപ്പൂക്കൾ പറിക്കാനും ഫോട്ടോകളും , വീഡിയോകളും എടുക്കാനും കര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. 

കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നായി ദിനംപ്രതി നൂറുകണക്കിന് ആളുകൾ ആമ്പൽപ്പാടത്ത് സന്ദർശിക്കാൻ എത്തുന്നുണ്ട്. ജില്ലയിൽ കോവിഡ് രൂക്ഷമായതിനെത്തുടർന്ന് വരും ദിവസങ്ങളിൽ   ശക്തമായ പരിശോധന നടത്തുമെന്ന്  അധികൃതർ അറിയിച്ചു, അതിരാവിലെ മുതൽ വൈകുന്നേരം വരെ  വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. 

 കഴിഞ്ഞ വർഷങ്ങളിൽ  തിരക്ക് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് താനൂർ പൊലീസ് , ആരോഗ്യ വകുപ്പ് നന്നമ്പ്ര സെക്ടർ മജിസ്ട്രേറ്റ് എന്നിവരുടെ നേതൃ ത്വത്തിൽ കർശന പരിശോധനയും  നിയന്ത്രണവും  ഏർപ്പെടുത്തിയിരുന്നു,   ആമ്പൽ പറിച്ച് കൊണ്ടുപോകാനോ ഫോട്ടോ എടുക്കാനോ അനുവദിക്കില്ലാ എന്നും വിദ്യാലയങ്ങൾ അടച്ചിട്ട ഈ സമയത്ത് രക്ഷിതാക്കൾ കുട്ടികളുമായി കറങ്ങി നടക്കുന്നത് ഒഴിവാക്കണമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്

Previous Post Next Post

Whatsapp news grup