മലപ്പുറം: വ്യാജ സിദ്ധനെതിരെ പോക്സോ നിയമപ്രകാരം പോക്സോ കേസ്. മലപ്പുറം ആതവനാട് മണ്ണേക്കരയിലെ വ്യാജസിദ്ധനെതിരെയാണ് വളാഞ്ചേരി പോലീസ് കേസെടുത്തത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതിയിലാണ് കേസ്. സിദ്ധന്മാരെന്ന വ്യാജേന പണം തട്ടുന്നതായും ചികിത്സയുടെ മറവില്‍ തട്ടിപ്പ് നടത്തുന്നതായും പരാതി വ്യാപകമാവുകയാണ്. ആതവനാട് പരിധിയിലാണ് ചികിത്സയുടെ മറവില്‍ വ്യാജന്മാര്‍ തട്ടിപ്പ് നടത്തുന്നത്. ഇതിനിടെയാണ് പെണ്‍കുട്ടിയുടെ പരാതിയില്‍ വളാഞ്ചേരി പോലീസ് കേസെടുത്തത്. പരാതിയെ തുടര്‍ന്ന് സിദ്ധന്‍ ഒളിവിലാണ്

Previous Post Next Post

Whatsapp news grup