മലപ്പുറം: വാട്ട‌ര്‍ അതോറിട്ടി ഓഫീസിലെ കോമ്ബൗണ്ടില്‍ കൂട്ടിയിട്ടിരുന്ന പൈപ്പുകളില്‍ നിന്നും ഏഴ് പെരുമ്പാമ്പുകളെ  പിടികൂടി. രാവിലെ കോമ്ബൗണ്ട് വൃത്തിയാക്കുന്നതിനിടെ വാ‌ട്ടര്‍ അതോറിട്ടി ജീവനക്കാരാണ് പാമ്പുകളെ കണ്ടെത്തിയത്. ആദ്യം ഒരു പാമ്പിനെയാണ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് കൂടുതല്‍ പാമ്പുകളെ കണ്ടെത്തുന്നത്. മൊത്തം ഏഴ് പാമ്പുകളെയാണ് കോമ്ബൗണ്ടില്‍ നിന്ന് കണ്ടെത്തിയത്. പിടികൂടിയ പാമ്പുകളെ വനംവകുപ്പിന് കൈമാറി.

റാപ്പി‌ഡ് റെസ്പോണ്‍സ് ടീമിലെ വാളണ്ടിയര്‍മാരാണ് പാമ്പുകളെ പിടികൂടിയത്. മലപ്പുറം വാട്ടര്‍ അതോറിട്ടി ഓഫീസിന്റെ കോമ്ബൗണ്ട് മുഴുവനും കാട് മൂടി കിടക്കുകയാണ്. ഉപയോഗശൂന്യമായ നൂറ്കണക്കിന് പൈപ്പുകള്‍ ഇതിനിടയില്‍ കൂട്ടിയിട്ടിട്ടുമുണ്ട്. ഇവിടെ തെരച്ചില്‍ നടത്തിയാല്‍ കൂടുതല്‍ പാമ്പുകളെ കണ്ടെത്താന്‍ സാധിക്കുമെന്നും എത്രയും പെട്ടെന്ന് കോമ്ബൗണ്ട് വൃത്തിയാക്കാനുള്ള നടപടികള്‍ അധികൃതര്‍ സ്വീകരിക്കണമെന്നും ജീവനക്കാര്‍ ആവശ്യപ്പെട്ടു.


Previous Post Next Post

Whatsapp news grup