മലപ്പുറത്തേക്ക് പുത്തൻ ബസ്. ടാറ്റാ മോട്ടോഴ്സ് കെഎസ്‌ആര്‍ടിസിക്ക് തീര്‍ത്തും സൗജന്യമായി നല്‍കിയ ബിഎസ് 6 നിലവാരത്തിലുള്ള ബസ് ആണ് മലപ്പുറം ഡിപ്പോയിലേക്ക് എത്തുന്നത്. മൂന്നാര്‍ ഉല്ലാസ യാത്ര ട്രിപ്പിനായി ഈ ബസ് ഉപയോഗിക്കും. മലിനീകരണം കുറവും ഇന്ധനക്ഷമത കൂടുതലുമാണെന്നതാണ് ഇതിന്റെ പ്രധാന പ്രത്യേകത.
സെപ്റ്റംബറിലാണ് ടാറ്റ ബസിന്റെ ഷാസി കെഎസ്‌ആര്‍ടിസിക്ക് കൈമാറിയത്. തുടര്‍ന്ന് കോട്ടയം കൊണ്ടോടി ഓട്ടോക്രാഫ്റ്റാണ് ഇതിന് ബോഡി നിര്‍മിച്ചത്. ഇത് മലപ്പുറം ഡിപ്പോയ്ക്ക് കൈമാറാനുള്ള ഉത്തരവും ഇറങ്ങിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ക്ക് പരിശീലനവും നല്‍കും. 11 മീറ്റര്‍ ഷാസിയില്‍ ടാറ്റ ആദ്യമായി പരീക്ഷിച്ച ബിഎസ് 6 മാതൃകയാണ് ഇത്.