ഒലവക്കോട്: പാലക്കാട് തകര്‍ന്ന വീടിനുള്ളില്‍ പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തി. ഒലവക്കോട് ഉമ്മിനിയില്‍ തകര്‍ന്ന വീടിനുള്ളിലാണ് രണ്ട് പുലിക്കുഞ്ഞുങ്ങളെ കണ്ടെത്തിയത്.
പുലിക്കുഞ്ഞുങ്ങള്‍ക്ക് പതിനഞ്ച് ദിവസം പ്രായമുണ്ട്. ഇവയെ പാലക്കാട് ഡി.എഫ്.ഒ ഓഫീസിലേക്ക് മാറ്റി.
അതേസമയം, വലിയ പുലിയെയും വീടിനുള്ളില്‍ കണ്ടിരുന്നതായി ദൃക്സാക്ഷി പൊന്നന്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍, ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ പുലിയെ കണ്ടെത്താനായില്ല.
മാധവന്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള വീടും പറമ്ബും പൊന്നന്‍ ആണ് നോക്കുന്നത്. തെരുവുനായ്ക്കളെ ഓടിക്കാനായാണ് പൊന്നന്‍ വീടിന്‍റെ ജനലില്‍ തട്ടി ശബ്ദം പുറപ്പെടുവിച്ചത്. ഈ സമയത്താണ് വീടിന് പുറത്തേക്ക് അമ്മപ്പുലി പോകുന്നത് കണ്ടത്.
അമ്മപ്പുലി കുഞ്ഞുങ്ങളെ തേടി തിരികെ വരുമോ എന്ന ഭയത്തിലാണ് പ്രദേശവാസികള്‍. പുലിയെ പിടികൂടാന്‍ വനം വകുപ്പ് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു