തിരൂർ: പറന്നുവെട്ടി പയറ്റിത്തെളിഞ്ഞ് പതക്കം നേടാൻ കളരിയിൽ പതിനെട്ടടവുമായി അഭ്യാസികളെത്തി. രണ്ടു ദിവസത്തെ ജില്ലാ കളരിപ്പയറ്റ് മത്സരങ്ങൾക്ക് തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ തുടക്കമായി.

കേരള സ്പോർട്സ്‌ കൗൺസിലിന്റെ അംഗീകാരമുള്ള മലപ്പുറം ജില്ലാ കളരിപ്പയറ്റ് അസോസിയേഷനാണ് ചാമ്പ്യൻഷിപ്പ് സംഘടിപ്പിച്ചത്. ജില്ലയിലെ 60 കളരികളിൽനിന്നായി 300 കളരിയഭ്യാസികൾ മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്.

ദേശീയ ഇനങ്ങളായ മെയ്പയറ്റ്, ചുവട്, കെട്ടുകാരി നെടുവടി, വാളിനങ്ങൾ, ഉറുമി വീശൽ, ചവുട്ടിപ്പൊങ്ങൽ എന്നിവയും തെക്കൻ, വടക്കൻ ഇനങ്ങളിലും മത്സരങ്ങൾ നടക്കുന്നുണ്ട്. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലാണ് മത്സരം. 160 പെൺകുട്ടികളും 140 ആൺകുട്ടികളും കളരിച്ചുവടുകളിലും വാൾപ്പയറ്റിലും ഇവിടെ മാറ്റുരയ്ക്കുന്നുണ്ട്. കുഞ്ഞു ഗുരുക്കൾ സ്മാരക റോളിങ് ട്രോഫിക്കുവേണ്ടിയാണ് മത്സരങ്ങൾ നടത്തുന്നത്.

Previous Post Next Post

Whatsapp news grup