സ്കൂളുകള്‍ പൂര്‍ണമായി അടയ്ക്കില്ല; പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ ഓഫ് ലൈൻ ആയി  തുടരും.

സംസ്ഥാനത്ത് സ്കൂളുകൾ പൂർണമായി അടയ്ക്കില്ല. പത്ത്, പ്ലസ് വണ്‍, പ്ലസ്ടു ക്ലാസുകള്‍ തുടരും. അടുത്ത രണ്ട് ഞായറാഴ്ചകളില്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾക്ക് തീരുമാനമായി.
 അവശ്യസര്‍വീസുകള്‍ മാത്രം പ്രവര്‍ത്തിക്കും. മാളുകളും തീയറ്ററുകളും പ്രവര്‍ത്തിക്കില്ല. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട , വയനാട് ജില്ലകളില്‍ നിയന്ത്രണമേറും. പൊതുപരിപാടികള്‍ക്ക് പൂര്‍ണവിലക്ക് ഏർപ്പെടുത്തും. സ്വകാര്യചടങ്ങില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാം.

മതപരമായ ചടങ്ങുകള്‍ ഓണ്‍ലൈനായി നടത്തണം. തിയറ്റര്‍, ബാര്‍ നിയന്ത്രണം കലക്ടര്‍മാര്‍ക്ക് തീരുമാനിക്കാം.

എറണാകുളം, ആലപ്പുഴ, കൊല്ലം ജില്ലകളില്‍ പൊതു–സ്വകാര്യ ചടങ്ങുകള്‍ക്ക്  50 പേര്‍ക്ക് പങ്കെടുക്കാം. മറ്റു ജില്ലകളില്‍  കലക്ടര്‍മാര്‍ക്ക് നിയന്ത്രണം തീരുമാനിക്കാം.

Previous Post Next Post

Whatsapp news grup