കോതമംഗലം: മുത്തച്ഛനെയും ചെറുമകനെയും കുളത്തില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. പോത്താനിക്കാട് പുളിന്താനം ചെനയപ്പിള്ളി ജോര്‍ജ് (78), ചെറുമകന്‍ ജെറിന്‍ (13) എന്നിവരാണ് മരിച്ചത്.

ഇരുവരും വ്യാഴാഴ്ച്ച രാവിലെ കൃഷിയിടത്തില്‍ പുല്ലിന് മരുന്ന് തെളിക്കാന്‍ പോയതായിരുന്നു. തിരിച്ചു വരാത്തതിനെ തുടര്‍ന്ന് ഉച്ചയോടെ ബന്ധുക്കള്‍ അന്വേഷിച്ചിറങ്ങി. തിരിച്ചിലിനിടയില്‍ കുളക്കരയില്‍ ചെരുപ്പ് കണ്ടെത്തി. വിവരം അറിയിച്ചതിനെ തുടര്‍ന്ന് എത്തിയ അഗ്നി രക്ഷ സേനാംഗങ്ങള്‍ ഇരുവരുടെയും മൃതദേഹം പുറത്തെടുക്കുകയായിരുന്നു.

പാടത്തിനോട് ചേര്‍ന്നുള്ള എട്ട് അടി താഴ്ചയുള്ള കുളത്തിലാണ് രണ്ട് പേരുടേയും മൃതദേഹം കണ്ടെത്തിയത്. കുളത്തില്‍ നിറയെ ചെളി ഉണ്ടായിരുന്നു.

ജെറിന്‍ കുളത്തില്‍ വീഴുന്നത് കണ്ട് ജോര്‍ജ് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേരും ചെളിയില്‍ അകപ്പെട്ടതാതാകാമെന്നാണ് പ്രാഥമിക നിഗമനം.

ജെറിന്‍ - പോത്താനിക്കാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. മൃതദേഹങ്ങള്‍ മൂവാറ്റുപുഴ ജനറല്‍ ആശൂപത്രി മോര്‍ച്ചറിയില്‍.

Previous Post Next Post

Whatsapp news grup