വ​ള്ളി​ക്കു​ന്ന്: ബൈ​ക്കി​ല്‍ ഒ​ന്ന​ര വ​ര്‍​ഷം​കൊ​ണ്ട് ഇ​ന്ത്യ മു​ത​ല്‍ 32 രാ​ജ്യ​ങ്ങ​ള്‍ ചു​റ്റി​ക്ക​റ​ങ്ങാ​ന്‍ ചേലേമ്പ്ര സ്വ​ദേ​ശി ദി​ല്‍​ഷാ​ദ് യാ​ത്ര ആ​രം​ഭി​ച്ചു. ചേ​ലേ​മ്ബ്ര പാ​റ​യി​ല്‍ പീ​ടി​യേ​ക്ക​ല്‍ ഹു​സൈ​ന്‍-​ഫാ​ത്തി​മ ദ​മ്ബ​തി​ക​ളു​ടെ മ​ക​നാ​ണ് പു​തി​യ യാ​ത്ര​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. കേ​ര​ള​ത്തി​ല്‍​നി​ന്ന് മും​ബൈ വ​രെ ബൈ​ക്ക് ഓ​ടി​ച്ചു മും​ബൈ​യി​ല്‍​നി​ന്ന് ദു​ബൈ​യി​ലേ​ക്ക് ക​പ്പ​ല്‍ മാ​ര്‍​ഗം എ​ത്തും.

ദു​ബൈ​യി​ല്‍​നി​ന്ന് ഒ​മാ​ന്‍, സൗ​ദി അ​റേ​ബ്യ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ലൂ​ടെ ചു​റ്റി​ക്ക​റ​ങ്ങി സൂ​യ​സ് ക​നാ​ല്‍ വ​ഴി ഈ​ജി​പ്തി​ലേ​ക്ക് ക​ട​ക്കും. തു​ട​ര്‍​ന്ന് 27 ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ള്‍ ക​റ​ങ്ങി ലി​ബി​യ വ​ഴി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​നാ​ണ് പ​ദ്ധ​തി.
ശ​നി​യാ​ഴ്ച മ​ല​പ്പു​റം-​കോ​ഴി​ക്കോ​ട് ജി​ല്ലാ​തി​ര്‍​ത്തി​യി​ലെ ഇ​ടി​മൂ​ഴി​ക്ക​ല്‍ നി​സ​രി ജ​ങ്​​ഷ​നി​ല്‍ പി. ​അ​ബ്ദു​ല്‍ ഹ​മീ​ദ് എം.​എ​ല്‍.​എ ദി​ല്‍​ഷാ​ദി​ന്റെ ബൈ​ക്ക് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. നാ​ട്ടു​കാ​രും സു​ഹൃ​ത്തു​ക്ക​ളും ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി പേ​രാ​ണ് യാ​ത്ര​യാ​ക്കാ​ന്‍ എ​ത്തി​യ​ത്.






Previous Post Next Post

Whatsapp news grup