തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും കോളേജുകളും വീണ്ടും തുറക്കുന്നു. കോവിഡ് മൂന്നാം തരംഗം രൂക്ഷമായതിനെ തുടര്‍ന്നാണ് വിദ്യാലയങ്ങള്‍ അടച്ചത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
സ്കൂളുകള്‍ 14-ാം തീയതി മുതലും കോളജുകള്‍ 7-ാം തീയതി മുതലുമാണ് തുറക്കുന്നത്. ഒന്നു മുതല്‍ 9വരെ ക്ലാസുകളാണ് സ്കൂളുകളില്‍ ആരംഭിക്കുന്നത്. സ്കൂളുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകളും തുടരും.
ജനുവരി 21 മുതലാണ് രണ്ടാഴ്ചത്തേക്ക് സ്‌കൂളുകള്‍ അടക്കാന്‍ തീരുമാനിച്ചത്.
അതേസമയം, സംസ്ഥാനത്ത് ഞായറാഴ്ച്ചകളില്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ തുടരാനും തീരുമാനിച്ചു. ആരാധനാലയങ്ങളില്‍ ഇരുപത് പേരെ പ്രവേശിപ്പിക്കാമെന്നാണ് പുതിയ തീരുമാനം.