വളാഞ്ചേരി: ജന്മനാടായ മാവണ്ടിയൂരില്നിന്ന് ലഡാക്ക് വരെ 3800 കിലോമീറ്റര്‍ ദൂരം കാല്‍നട യാത്ര ചെയ്ത് തിരിച്ചെത്തിയ ദമ്ബതികള്‍ക്ക് നാടിന്റെ ആദരം. സൈനികനും എടയൂര്‍ മാവണ്ടിയൂര്‍ സ്വദേശിയുമായ വളയങ്ങാട്ടില്‍ അബ്ബാസ് (34), ഭാര്യ വി. ഷഹന (26) എന്നിവരാണ് 106 ദിവസം കൊണ്ട് കാല്‍നടയായി ലഡാക്കില്‍ പോയി ജന്മനാട്ടില് തിരിച്ചെത്തിയത്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വൈവിധ്യങ്ങള്‍ നേരിട്ടു അനുഭവിച്ച് 14 സംസ്ഥാനങ്ങള്‍ താണ്ടിയാണ് ദമ്ബതികള്‍ ലഡാക്കിലെത്തിയത്.
മക്കളായ ആറ് വയസ്സുകാരന് യാസീന്‍ നയ്ബ്, നാല് വയസ്സുകാരി ഹന ഫാത്തിമ എന്നിവരെ വീട്ടുകാരെ ഏല്‍പ്പിച്ചാണ് യാത്ര ചെയ്തത്.
ദമ്ബതികളെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍നിന്ന് ജില്ല സൈനിക കൂട്ടായ്മയും വളാഞ്ചേരി ഷട്ടില്‍ ക്ലബും സംയുക്തമായി തുറന്ന വാഹനത്തില്‍ ബൈക്കുകളുടെയും അനൗണ്‍സ്മെന്റ് വാഹനത്തിന്റെയും അകമ്ബടിയോടെ വളാഞ്ചേരിയിലേക്ക് ആനയിച്ചു. തുടര്‍ന്ന് വളാഞ്ചേരി ബസ് സ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച സ്വീകരണ യോഗം നഗരസഭ ചെയര്മാന് അഷറഫ് അമ്ബലത്തിങ്ങല്‍ ഉദ്ഘാടനം ചെയ്തു. എടയൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷന്‍ ജാഫര്‍ പുതുക്കുടി, മലപ്പുറം സൈനിക കൂട്ടായ്മ മുഖ്യ രക്ഷാധികാരി സബ് മേജര്‍ ബീരാന് കുട്ടി പൊന്നാട്, സെക്രട്ടറി ഹരീഷ് വാഴയൂര്‍, സുബേദാര്‍ സതീഷ് കോട്ടക്കല്‍, കെ. മുഹമ്മദ് മുസ്തഫ, എ.എസ്.ഐ ഇഖ്ബാല്‍, ഷാജഹാന് എന്ന മണി, മെഹബൂബ് തോട്ടത്തില്‍, സലാം വളാഞ്ചേരി, കെ.പി. ഫൈസല്‍, പി. നാസര്‍ തുടങ്ങിയവര്‍ സംസാരിച്ചു.