കൊച്ചി : 500 കിലോ ഭാരം, 12 അടിയിലധികം നീളം, വലയില്‍ കുടുങ്ങിയ ഭീമന്‍ മത്സ്യത്തെ കണ്ട് അമ്ബരന്നിരിക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയപ്പോഴാണ് കൂറ്റന്‍ ഓലക്കൊടിയന്‍ വലയില്‍ വീണത്. മുനമ്ബം ഹാര്‍ബറില്‍ ഇതിനെ ലേലത്തിന് വെച്ചപ്പോള്‍ കണ്ട് നിന്നവര്‍ ഞെട്ടി.

ആഴക്കടല്‍ മത്സ്യ ബന്ധന ബോട്ടിനു ലഭിച്ച ഈ ഭീമന്‍ ഓലക്കൊടിയനെ രണ്ട് ട്രോളികള്‍ ചേര്‍ത്ത് വെച്ച്‌ അതില്‍ കിടത്തിയാണ് ബോട്ടില്‍ നിന്നും ലേല ഹാളില്‍ എത്തിച്ചത്. നീണ്ട ചുണ്ടാണ് പ്രത്യേകത. എതാണ്ട് 12 അടിക്ക് മേല്‍ നീളം വരുന്ന മത്സ്യത്തിന് ഉദ്ദേശം 500 കിലോ അടുത്ത് തൂക്കം വരും. മത്സ്യ മാര്‍ക്കറ്റുകളില്‍ കിലോക്ക് 250 രൂപ വരെ വിലവരും. രുചിയേറിയതും ഉറച്ചതുമാണ് ഇതിന്റെ മാംസം എന്നതാണ് ആളുകളെ ആകര്‍ഷിക്കുന്നത്.

പൊതുവേ വലിയ മീനാണ് ഓലക്കൊടിയന്‍. മിക്കവാറുമെല്ലാം ഹാര്‍ബറുകളില്‍ എത്താറുണ്ടെങ്കിലും ഇത്രയും വലിപ്പമുള്ളത് ഏറെ കാലത്തിന് ശേഷമാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറയുന്നു.


Previous Post Next Post

Whatsapp news grup