തിരുവനന്തപുരം: മണ്ണെണ്ണ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചു. ഒരു ലിറ്റർ മണ്ണെണ്ണക്ക് ആറ് രൂപയാണ് വർധിപ്പിച്ചത്. ഇതേടെ റേഷൻകട വഴി വിതരണം ചെയ്യുന്ന മണ്ണെണ്ണയുടെ വില 59 രൂപയായി ഉയർന്നു. ജനുവരി മാസം ലിറ്ററിന് 53 രൂപയായിരുന്നു മണ്ണെണ്ണയുടെ വില.

ഇന്ന് മുതൽ പുതുക്കിയ വില നിശ്ചയിച്ചാണ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടൽ നടത്താൻ സാധിക്കും. സിവിൽ സപ്ലൈസ് വകുപ്പ് ഇതിനകം തന്നെ മണ്ണെണ്ണ സംഭരിക്കുകയും റേഷൻ കടകളിൽ എത്തിക്കുകയും ചെയ്തിട്ടുണ്ട്.

മാർച്ച് മാസം വരെയുള്ള മണ്ണെണ്ണ 47 രൂപ നിരക്കിലാണ് സംസ്ഥാനം വാങ്ങിയത്. അതിനാൽ തന്നെ ജനുവരി മാസത്തിലെ വിലയ്ക്ക് തന്നെ വിൽക്കാനാകും. ഇക്കാര്യത്തിൽ ഭക്ഷ്യവകുപ്പിന്റെ ഭാഗത്ത് നിന്ന് ഇടപെടലുണ്ടായില്ലെങ്കിൽ അധിക വില ജനങ്ങൾ നൽകേണ്ടിവരും

Previous Post Next Post

Whatsapp news grup