മലയിടുക്കിൽ കുടുങ്ങിയ യുവാവിനെ രക്ഷിക്കാൻ കരസേന വിഭാഗത്തിലെ രണ്ട് വിഭാഗങ്ങൾ  പ്രവർത്തിക്കുന്ന ആയി ജില്ല കളക്ടർ അറിയിച്ചിട്ടുണ്ട്. ഒരു ടീം മുകൾ ഭാഗത്തുനിന്നും മറ്റൊരു ടീം  താഴ്ഭാഗത്തു നിന്നുമാണ് രക്ഷാപ്രവർത്തനം നടത്തിവരുന്നതെന്ന് കളക്ടർ അറിയിച്ചു.സർവെ വകുപ്പിൻ്റെ ഡ്രോൺ സംഘവും അവിടെയുണ്ട്. അവർ ഡ്രോൺ ദൃശ്യങ്ങൾ എടുത്ത് രക്ഷാ ദൗത്യം നിർവ്വഹിക്കുന്നവർക്ക് നൽകി വരുന്നുണ്ട്.കൂടാതെ മലകയറ്റത്തിൽ വിദഗ്ദരായ 20 പേരടങ്ങുന്ന എൻ.ഡി.ആർ.എഫ് സംഘവും മലയുടെ മുകളിൽ ഇന്നലെ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്.

ഇത്തരത്തിൽ എല്ലാവിധത്തിലും യുവാവിനെ രക്ഷിക്കാൻ ശ്രമം നടത്തുന്നതായും യുവാവിന് ഭക്ഷണവും വെള്ളവും എത്തിക്കാൻ  കോസ്റ്റ് ഗാർഡിൻ്റെ ഹെലികോസ്റ്റർ ഇന്ന് രാവിലെ 9തോടെ എത്തുമെന്നും ജില്ലാ കലക്ടർ അറിയിച്ചിട്ടുണ്ട്.

Previous Post Next Post

Whatsapp news grup