തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍. തുടര്‍ച്ചയായ മൂന്നാമത്തെ ഞായറാഴ്ചയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത്. അതേസമയം, കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ വാരാന്ത്യ നിയന്ത്രണം ഫലപ്രദമാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. ജില്ലകളെ എ,ബി,സി എന്നീ കാറ്റഗറികളായി തിരിച്ചാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ളത്. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് ഞായറാഴ്ച അനുമതിയുള്ളത്. ആരാധനാലയങ്ങളില്‍ 20 പേര്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

അതേസമയം, സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ രാജ്യവ്യാപകമായി നടത്തുന്ന കമ്ബൈന്‍ഡ് ഗ്രാജുവേറ്റ് ലെവല്‍ പരീക്ഷ എഴുതുന്നവര്‍ക്കും പരീക്ഷാ ചുമതലയുള്ളവര്‍ക്കും യാത്രാ തടസമുണ്ടാകില്ല. സി കാറ്റഗറിയില്‍ നിന്ന് തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളെ ഒഴിവാക്കിയിരുന്നു. നിലവില്‍ കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. മലപ്പുറം, കോഴിക്കോട് ജില്ലകള്‍ എ കാറ്റഗറിയിലും കൊല്ലം ഒഴികെയുള്ള ബാക്കി ജില്ലകളെല്ലാം ബി കാറ്റഗറിയിലുമാണ്. കാസര്‍കോഡ് ജില്ല ഒരു കാറ്റഗറിയിലും ഉള്‍പ്പെടുത്തിയിട്ടില്ല. അതിനാല്‍ ജില്ലയില്‍ കോവിഡ് പ്രോട്ടോക്കോള്‍ മാത്രമേ ഉണ്ടാകൂ

Previous Post Next Post

Whatsapp news grup