കോഴിക്കോട്: കുറ്റ്യാടി പുതിയ സ്റ്റാന്റിന് സമീപമുള്ള മൂന്നു കടകളില്‍ വന്‍ തീപിടിത്തം. ഒരേ കെട്ടിടത്തിലുള്ള ഫാന്‍സി, ചെരുപ്പ്, സോപ്പ് കടകളാണ് കത്തിനശിച്ചത്. വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. തീ ആളിക്കത്തിയെങ്കിലും നാദാപുരത്ത് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സ് എത്തി അതി സാഹസികമായി തീ അണയ്ക്കുകയായിരുന്നു. ഇതോടെ മറ്റു സ്ഥലങ്ങളിലേക്ക് തീപടരുന്നത് തടയാന്‍ കഴിഞ്ഞു.
കടകളുടെ പിന്‍ഭാഗത്ത് നിന്നാണ് തീ പടര്‍ന്ന് പിടിച്ചത്.നിലവില്‍ തീ പൂര്‍ണ്ണമായും അണച്ചു. ഒരു മണിക്കൂറോളം ടൗണില്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് പ്രഥമിക നിഗമനം.