മലപ്പുറം: വെങ്ങാട് മൂതിക്കയം കുന്തിപ്പുഴക്ക് കുറുകെ നിര്‍മിക്കുന്ന റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് നിര്‍മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് 5 ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരുക്ക്. റെഗുലേറ്റര്‍ കം ബ്രിഡ്‌ജ് നിര്‍മാണ സ്ഥലത്താണ് അപകടമുണ്ടായത്. രാവിലെ 10.45 ഓടെയാണ് സംഭവം. പുഴയോരത്ത് ഭിത്തി നിര്‍മിക്കുന്നതിനായി കോണ്‍ക്രീറ്റ് ചെയ്യാനുള്ള കമ്ബികള്‍ കെട്ടുന്നതിനിടെയാണ് അപകടം.

തൊഴിലാളികളായ കാര്‍ത്തിക്, ഇന്ദ്രജിത്ത്, സരോജ്, ഉമേഷ്, ഉപേന്ദര്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്. ഇവരെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്ത് മാസങ്ങളായി നിര്‍മാണ ജോലികള്‍ പുരോഗമിച്ച്‌ കൊണ്ടിരിക്കുകയായിരുന്നു  ഇതിനിടെയാണ് അപകടമുണ്ടായത്. നാട്ടുകാരും തൊഴിലാളികളും ചേര്‍ന്ന് പരുക്കേറ്റവരെ ആശുപത്രിയില്‍ എത്തിച്ചു. അഗ്നി രക്ഷാ സേനയും പൊലീസും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയിരുന്നു.


Previous Post Next Post

Whatsapp news grup