താനൂര്‍: വ്യാപാര സ്ഥാപനങ്ങളില്‍ വെക്കുന്ന സംഭാവന പെട്ടി മോഷ്ടിക്കുന്ന മോഷ്ടാവ് താനൂര്‍ പൊലീസ് പിടിയിലായി. തിങ്കളാഴ്ച വൈകീട്ട് വെള്ളിയാമ്ബുറത്തെ ലിബാസ് ടെക്സ്റ്റയില്‍സില്‍ നിന്നും സംഭാവന പെട്ടി മോഷ്ടിച്ച് ഓടുന്നതിനിടയിലാണ് പ്രതി പിടിയിലാകുന്നത്. തൃശൂര്‍ പെരിങ്ങോട്ടുകര സ്വദേശി സന്തോഷ് കുമാറാണ്(48) അറസ്റ്റിലായത്. തൃശൂര്‍ അന്തിക്കാട്, വലപ്പാട്, മതിലകം, വടക്കാഞ്ചേരി മലപ്പുറം, കൊണ്ടോട്ടി, കോഴിക്കോട് കസബ എന്നിവിടങ്ങളില്‍ സമാന കേസുകളില്‍ പ്രതിയാണ് ഇയാള്‍. പാലിയേറ്റീവ്, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി കടകളില്‍ സ്ഥാപിക്കുന്ന സംഭാവനപ്പെട്ടിയാണ് ഇയാള്‍ കവരാറുള്ളത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.