തിരൂർ: നിയന്ത്രണം വിട്ട മോട്ടോർ ബൈക്ക് റോഡരികിലെ തെങ്ങിലിടിച്ച് യുവാവ് മരിച്ചു. തലക്കാട് പൂക്കൈത പരേതനായ പുന്നശ്ശേരി മുഹമ്മദാലിയുടെ മകൻ 30 വയസുള്ള മുഹമ്മദ് കുട്ടി ആണ് മരിച്ചത്. ഇന്നലെ രാത്രി 9 മണിയോടെയാണ് അപകടമുണ്ടായത്. തിരൂരിൽ നിന്നും വീട്ടിലേക്ക് വരുന്നതിനിടെ പൂക്കൈത ശിവജി നഗറിൽ വച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരുക്കേറ്റ മുഹമ്മദ് കുട്ടിയെ തിരൂർ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിൽ. മാതാവ്: കദീജ, ഭാര്യ: അഫ്‍സിന അഫ്സത്ത് മക്കൾ : ശഹീം , ഉമ്മുറുമാൻ.

Previous Post Next Post

Whatsapp news grup