വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വില കുത്തനെ കൂട്ടി. വാണിജ്യ സിലിണ്ടറിന് 106 രൂപ 50 പൈസയാണ് കൂട്ടിയത്. 

വില കൂട്ടിയതോടെ കൊച്ചിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 2009 രൂപയായി. ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറുകളുടെ വിലയില്‍ മാറ്റമില്ല. 

ഫെബ്രുവരി ആദ്യ വാരം വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചിരുന്നു. കൊച്ചിയില്‍ 101 രൂപയാണ് ഫെബ്രുവരി ഒന്നിന് കുറഞ്ഞത്. എന്നാല്‍ ഒരു മാസം പിന്നിട്ടപ്പോള്‍ 106 രൂപ വര്‍ധിപ്പിച്ചിരിക്കുകയാണ്

Previous Post Next Post

Whatsapp news grup