മലപ്പുറം : നാട്ടുകാര്‍ക്ക് ശല്യക്കാരനായി മാറിയ കരിങ്കുരങ്ങ് വനപാലകരുടെ സംരക്ഷണയില്‍. വനം വകുപ്പിന്റെ നിലമ്ബൂര്‍ ആര്.ആര്.ടി ഓഫിസ് പരിസരത്തെ കൂട്ടിലാണ് കരിങ്കുരങ്ങ് ദിവസങ്ങളായി കഴിയുന്നത്. നെല്ലിക്കുത്ത് വനമേഖല പരിസരത്ത് താമസിക്കുന്ന ആളുകള്‍ക്ക് ശല്യക്കാരനായി മാറിയതോടെയാണ് നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് വനം ആര്.ആര്.ടി വിഭാഗം കരിങ്കുരങ്ങിനെ പിടികൂടി നിലമ്ബൂരിലെ ഓഫിസ് പരിസരത്തെ കൂട്ടിലാക്കിയത്.
മൂന്ന് തവണ ചേരംമ്ബാടി വനമേഖലയിലും നാടുകാണി ചുരത്തിലും കക്കാടംപൊയില്‍ വനമേഖലയിലും വിട്ടെങ്കിലും ശല്യക്കാരനായ കുരങ്ങ് വീടുകളില്‍ കയറി സാധനങ്ങള്‍ നശിപ്പിച്ചതോടെയാണ് വനപാലകര്‍ വീണ്ടും ആര്‍ആര്‍ടി ഓഫിസ് പരിസരത്ത് എത്തിച്ചത്.
കരിങ്കുരങ്ങനെ കൊണ്ട് പുലിവാല് പിടിച്ച് വനംവകുപ്പ് എന്നാല്‍ ഇതോടെ തീര്‍ന്നില്ല കരിങ്കുരങ്ങന്റെ ശല്യം. പൊറോട്ടയാണ് ഇതിന്റെ ഇഷ്ടഭക്ഷണം. ഇതോടെ മൂന്ന് നേരവും കുരങ്ങന് പൊറോട്ട വാങ്ങി നല്‍കുകയാണ് വനപാലകര്‍. ശല്യക്കാരന് കരിങ്കുരങ്ങനെ പിടികൂടി പുലിവാല് പിടിച്ച അവസ്ഥയാണ് നിലവില്‍ വനപാലകര്‍.
പൊതുവില്‍ കരിങ്കുരങ്ങ് ജനങ്ങളോട് അടുക്കില്ലെന്ന് പറയുമ്ബോഴും ആളുകള്‍ക്കിടയില്‍ കഴിയാനാണ് ഈ കരിങ്കുരങ്ങിന് ഇഷ്ടം. ഏകദേശം 3 വയസ് പ്രായം തോന്നിക്കുന്ന കരിങ്കുരങ്ങ് ഇഷ്ടഭക്ഷണവും കഴിച്ച് വനപാലകരുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. നടപടികള്‍ പൂര്‍ത്തീകരിച്ച് മൃഗശാലകള്‍ക്കോ ജന്തുശാസ്ത്ര വിഭാഗത്തിനോ കൈമാറാനാണ് വനംവകുപ്പിന്റെ ശ്രമം.