തിരൂർ: കോട്ടയ്ക്കൽ ആര്യവൈദ്യശാലയുടെ തിരൂർ റെയിൽവേസ്റ്റേഷനു സമീപമുള്ള തിരൂർ ബ്രാഞ്ചിൽ വാക്-ഇൻ ട്രീറ്റ്മെന്റ് സൗകര്യം തുടങ്ങി. മാനേജിങ് ട്രസ്റ്റിയും ചീഫ് ഫിസിഷ്യനുമായ ഡോ. പി.എം. വാരിയർ ഉദ്ഘാടനംചെയ്തു.
ആശുപത്രിവാസം ഒഴിവാക്കി ബ്രാഞ്ചിൽ വന്ന് ചികിത്സതേടി വീടുകളിലേക്ക് അന്നന്നുതന്നെ മടങ്ങിപ്പോകാവുന്ന സംവിധാനമാണ് വാക്-ഇൻ ട്രീറ്റ്മെൻറ്. വിദഗ്ധരായ ഡോക്ടർമാരുടെയും പരിചയസമ്പന്നരായ സഹായികളുടെയും സേവനം ഇവിടെ ലഭ്യമാണെന്ന് ഡോ. പി. എം.വാരിയർ പറഞ്ഞു.
ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. ജി.സി. ഗോപാലപിള്ള, അഡീഷണൽ ചീഫ് ഫിസിഷ്യനും ട്രസ്റ്റിയുമായ ഡോ. കെ. മുരളീധരൻ, ട്രസ്റ്റി കെ.ആർ. അജയ്, ജോ. ജനറൽമാനേജർ കോർപ്പറേറ്റ് അഫയേഴ്സ് പി. രാജേന്ദ്രൻ, ചീഫ് മാനേജർ ഫെസിലിറ്റി മാനേജ്മെൻറ് പി.എസ്. സുരേന്ദ്രൻ, ചീഫ് മാനേജർ സിവിൽ എ. സുകുമാരൻ, ചീഫ് മാനേജർ എൻജിനിയറിങ് വിനോദ് നാരായണൻ, ഹെഡ്-മാർക്കറ്റിങ് ഒ.ടി.സി. ടി.സി. നന്ദകുമാർ, അഡീഷണൽ ഹെഡ് മാർക്കറ്റിങ് പി. വേണുഗോപാലൻ, ഡോ. മുഹമ്മദ് അറഫാത്ത്, ഡോ. അർജുൻ, ഡോ. പാർവതി, അഡ്വ. എം. വിക്രംകുമാർ എന്നിവർ പങ്കെടുത്തു.