തിരൂർ: പൂക്കയിലെ സ്വകാര്യ പെട്രോൾ പമ്പിൽ കഴിഞ്ഞയാഴ്ച അക്രമം നടത്തുകയും യുവാവിനെ മർദ്ദിച്ച് ഗുരുതര പരിക്കേൽപ്പിക്കുകയും ചെയ്ത   നാലംഗ സംഘത്തെ തിരൂർ  പോലീസ് പിടികൂടി. നിറമരുതൂർ സ്വദേശികളായ അലാട്ടിൽ പ്രജിത്ത് (24), കമ്പിളി പറമ്പിൽ അനസ് (25),കണ്ണൻ വളപ്പിൽ സുഹൈദ് (21), കിഴക്കെ താമരപുള്ളി ശശി (28) എന്നിവരെയാണ് തിരൂർ സി.ഐ ജിജോയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയിൽ  നിറമരുതൂർ സ്വദേശിയായ യുവാവിനെ മുൻവിരോധത്താൽ പമ്പിൽവെച്ച് ഇരുമ്പ് വടി കൊണ്ടു മർദ്ദിച്ച് പരിക്കേൽപ്പിച്ച് കടന്നു കളഞ്ഞ പ്രതികളെ പമ്പിലെ CCTV  ദൃശ്യങ്ങൾ പരിശോധിച്ചാണ് തിരിച്ചറിഞ്ഞത്. താടിയെല്ലിനും പല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

തിരൂർ ഐപി sho ജിജോ യുടെ നേതത്വത്തിൽ,എസ്.ഐ ജലീൽ കറുത്തേടത്ത്, സിവിൽ പോലീസ് ഓഫീസർമാരായ ഷിജിത്ത്, ഷെറിൻ ജോൺ, ശ്രീജിത്ത് എന്നിവരുൾപ്പട്ട പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Previous Post Next Post

Whatsapp news grup