തരൂര്‍:സന്തോഷ് ട്രോഫിയില്‍ കേരളത്തിന് വേണ്ടി മികച്ച കളി കാഴ്ച്ചവെച്ച കൂട്ടായി വാടിക്കല്‍ എ.പി. മുഹമ്മദ് സഹീഫിനെ മംഗലം പഞ്ചായത്ത് ആദരിച്ചു.
പെരുന്നാള്‍ ദിനത്തില്‍ പഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍ സഹീഫിന്റെ വീട്ടിലെത്തിയാണ് അനുമോദിച്ചത്. മംഗലം പഞ്ചായത്ത് പ്രസിഡന്റ് സി.പി. കുഞ്ഞുട്ടി പൊന്നാട അണിയിച്ചു.പഞ്ചായത്തംഗങ്ങളായ സി.എം.റംല,നഫീസ മോള്‍,പി.പി.ഷെബീബ്,ഇസ്മാഈല്‍ പട്ടത്ത്,സൈനുല്‍ ആബിദ് ശിഹാബ് എന്നിവര്‍ പങ്കെടുത്തു.
സഹീഫിനോടൊപ്പം ഈദ് ദിനത്തില്‍ കൂട്ടായി പൗരസമിതി പ്രവര്‍ത്തകര്‍ മധുരം പങ്കിട്ടു. പൗരസമിതി കണ്‍വീനര്‍ സലാം താണിക്കാടിന്റെ അദ്ധ്യക്ഷത വഹിച്ചു. ഓസ്ട്രിയന്‍ ഫുട്‌ബോള്‍ താരം തോംസണ്‍ ഉദ്ഘാടനം ചെയ്തു. കമര്‍ഷ ഷഹീഫിനെ പൊന്നാടയണിച്ചു.