മലപ്പുറം: അശാസ്ത്രീയ മൂല്യനിർണ്ണയ പരിഷ്ക്കരണം പിൻവലിക്കണമെന്ന് എ.എച്ച്.എസ്.ടി.എ. മലപ്പുറം ജില്ലാ കമ്മിറ്റി സർക്കാറിനോടാവശ്യപ്പെട്ടു. മൂല്യനിർണ്ണയം കാര്യക്ഷമമാക്കണമെന്ന് ഒരു ഭാഗത്ത് ആവശ്യപ്പെടുകയും മറുഭാഗത്ത് നോക്കുന്ന പേപ്പറുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിലെ അശാസ്ത്രീയത പ്രമേയത്തിൽ ചൂണ്ടിക്കാട്ടുന്നു .

എ. എച്ച്.എസ്.ടി.എ.ജില്ലാ കമ്മിറ്റി യോഗത്തിൽ പ്രസിഡണ്ട് ഇഫ്തിക്കാറുദ്ധീൻ അധ്യക്ഷനായി. സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി എ.പി.അബ്ദുൾ നാസർ യോഗം ഉദ്ഘാടനം ചെയ്തു.

മനോജ് ജോസ്, യു.ടി.അബൂബക്കർ ,പി.നൗഷാദ്, എ.പി.ഉണ്ണിക്കൃഷ്ണൻ, വി.കെ.രഞ്ജിത്ത്, സുബൈർ ,ഡോ.സി.അജിത്ത് കുമാർ, ഡോ. എ.സി. പ്രവീൺ, എം.ടി.മുഹമ്മദ്, ഡോ.പ്രദീപ് കുമാർ കറ്റോട് എന്നിവർ പ്രസംഗിച്ചു

Previous Post Next Post

Whatsapp news grup