തിരൂർ: ഫെബ്രുവരി 4 world Cancer day യോടാനുബന്ധിച്ചു ബി ഡി കെ തിരൂർ താലൂക്ക് കമ്മിറ്റിയുയും മൗലാന കോളേജ് എൻ എസ് എസ് യൂണിറ്റും സംയുക്തമായി അമല ഹോസ്പിറ്റലിന്റെ സഹകരണത്തോടെ ചെന്നര കോളേജ് ക്യാമ്പസ്സിൽ വച്ച് കേശദാന ക്യാമ്പ് സംഘടിപ്പിച്ചു.
35 പേർ സന്നിഹിതരായ ക്യാമ്പിൽ 32 പേർ കേശദാനം നൽകി. ക്യാമ്പിന് താലൂക്ക് കോർഡിനേറ്റർമാരായ അജി കോലളമ്പ്, ജിതിൻ മോര്യ,അഹമ്മദ് അൽ ഫാരിസ്. എൻ. എസ്. എസ് കോർഡിനേറ്റർ സൗമ്യ സെക്രട്ടറി അജ്മൽ കൃഷ്ണപ്രിയ,ദിയാന എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.